Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imprisoned

Kannur

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

 ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ദി​ക​ട​ലാ​യി സ്വ​ദേ​ശി ക​ല്ല് ജം​ഷി എ​ന്ന ജം​ഷീ​റി​നെ കേ​ര​ള സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ (കാ​പ്പ) നി​യ​മ​പ്ര​കാ​രം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ചു. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ക​ണ്ണൂ​ർ സി​റ്റി, ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ള്ള കേ​സി​ൽ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​വി.​വി​ജ​യ ഭ​ര​ത് റെ​ഡ്ഢി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ.​കെ. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ക്കി.

Latest News

Corehub Up